2013 ഡിസംബർ 18, ബുധനാഴ്‌ച

വീട്

വീടിൻറെ ചുവരിൽ
നിശ്ചലമായ ഘടികാരം
ബാറ്ററി തീര്ന്ന കളിപാട്ടങ്ങൾ
കാലം കഴിഞ്ഞ കലണ്ടറുകൾ
ഡയറികള്‍
ഉമ്മറത്ത്‌ പ്രായം തളര്ത്തിയ
മുത്തച്ഛൻ ,പേ പിടിച്ച വളര്ത്തു നായ
അടുകളയിലെ യിൽ തുരുമ്പി
ദ്രവിച്ച മണ്ണെണ്ണ അടുപ്പ്
ചുവരിലെ മരത്തട്ടിൽ
അലങ്കോലമായി കിടക്കുന്ന
ചിതലരിച്ച ഗ്രന്ഥങ്ങൾ ,
കരി പുരണ്ട അടുക്കള
ചാവാൻ ആയി ചൊറി പിടിച്ച
പൂച്ച,
അകത്തെ മുറിയിൽ മരണം
കാത്തു കിടക്കുന്ന മുത്തശ്ശി
ഉമ്മറത്ത്‌ കാല് പോയ ബെഞ്ച്
മുറ്റത്ത്‌ മഴ വെള്ളത്തില്‍   കളിക്കുന്ന
ചെറിയ കുട്ടി .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ