2013 ഡിസംബർ 22, ഞായറാഴ്‌ച

ആത്മാവിന് ശാന്തി

പ്രവാസം
ഇതൊരു വേദനയാണ്
നൊമ്പരമാണ് .
പ്രവാസികളില്‍ അധികം
പേരും കുടുംബത്തോടൊപ്പമല്ലാതെ
താമസികുന്നവരാണ്.
കുറഞ്ഞ വരുമാനക്കാരെ
സംബന്ധിച്ചിടത്തോളം
ഇവിടെ ജീവിക്കാന്‍ ഇത്തിരി
പാടാണ് .
നാട്ടില്‍ നിന്നും വരുന്ന ഓരോ
ആവശ്യങ്ങള്‍ അങ്ങനെ
ഓരോരുത്തരില്‍ നിന്നായി
കടം വാങ്ങുന്ന പണം
നാട്ടിലേക് അയക്ക പെടും .
അധികവും പണം കടം
വാങ്ങാനായി പലിശക്കാരെ
സമിപികേണ്ടി വരുന്നു,
തിരിച്ചടക്കാന്‍ കഴിയാതെ
പലിശയും പലിശയുടെ
പലിശയും കേറി കേറി
കടം വിട്ടാന്‍ പറ്റാതെ
വിഷമിക്കുന്ന കൂട്ടര്‍
നാട്ടില്‍ പോകാന്‍
പാസ്പോര്‍ട്ട്‌ പലിശ
കാര്‍ക്ക് പണയം
വെച്ചിരിക്കുകയാണല്ലോ,
നാട്ടില്‍ പോകാന്‍ കഴിയാതെ
സ്നേഹിതന്മാരില്‍ നിന്നും അകന്നു
ഒറ്റപെട്ട് ആരോടും ഒന്നും പറയാതെ
ഏകനായി കഴിയുന്നു .
പലരുടെയും മുറികളില്‍
കറന്റ്‌ ബില്ലടക്കാന്‍
കഴിയാതെ കറന്റ്‌ ഇല്ല ,
വെള്ളവും ഇല്ല .
ജീവിതം തന്നെ ഇരുട്ടില്‍
ജോലിക്ക് പോകാനുള്ള
മാനസികാവസ്ഥയും
നഷ്ടപെടുന്നു.
അങ്ങിനെ
ഒരു വാരാന്ത്യത്തില്‍ സ്വന്തം
മുറിയില് അവന്‍ സ്വയം
കെട്ടി തുങ്ങി ആടുന്നു
ജീവന്‍ ഒടുകുന്നു .
..............................
ആത്മാവിന് ശാന്തി
പ്രവാസിക്ക് മരണം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ