2014 ഫെബ്രുവരി 23, ഞായറാഴ്‌ച

കടൽത്തീരം

കടൽകാറ്റു ഏറ്റു
തീരത്തെ ചബോക്ക് 
മരങ്ങൾ ആടിയുലയുന്നു 
കടലിൽ നങ്കൂരമിട്ടു 
കിടക്കുന്ന പായ വഞ്ചികൾ 
പൊളിഞ്ഞു വീഴാരായ 
കടൽപാലത്തിൻ 
കൈവരികളിൽ തിരമാലകൾ
ഉമ്മവെക്കുന്നു ,ദൂരെ വിളക്ക്
മരത്തിൽ നിന്നും പതുക്കെ 
ചിമ്മുന്ന വെളിച്ചം,
കുട പിടിച്ചു നടക്കും 
ആളുകളുടെ കുടകൾ കാറ്റിൽ 
ആടിയുലയുന്നു ...........
കാറ്റതിന്റെ രൌദ്രഭാവം 
പൂണ്ടിരിക്കുന്നു .........
പതിയെ വരുന്നു കാറ്റിന്റെ കൂടെ 
അതി ശക്തമായ മഴയും 
മഴയും കാറ്റും ഇണ ചേരുന്നു 
കടൽത്തീരം വിജനമാവുനു 
കാറ്റ് ............മഴ 


2014 ജനുവരി 3, വെള്ളിയാഴ്‌ച

തെണ്ടിത്തരം

ഹൈദ്രാബാദ്...
നിസ്സാമിന്‍ വീരഗാഥകള്‍
അലയടിക്കുമിടം.
ജീവിതം കരുപ്പിടിപ്പിക്കാന്‍
തിരക്കിട്ട് ഓടുന്ന ആളുകള്‍........
ഒരു നിമിഷം..
എല്ലാം നിശ്ചലം..
പിന്നെ.. ആളുകള്‍ ഓടുന്നു
അങ്ങോട്ടും ഇങ്ങോട്ടും
കുട്ടികള്‍ ഉണ്ട് ,സ്ത്രികള്‍ ഉണ്ട്
ആകെ പുക മറ മാത്രം
ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല
കരച്ചില്‍.. മരണ വെപ്രാളം..
ഫയര്‍ എഞ്ചിന്റെ ശബ്ദങ്ങള്‍..
പ്രകൃതി അന്തിച്ചു നിന്നു.
ഭീകര തന്‍ താണ്ഡവം..
പടച്ചോനെ...ആരീ പാതകം ചെയ്തു?
നിനക്കില്ല മാപ്പൊരിക്കലും
ആര് തന്നാലും..
ഞാന്‍ തരില്ല.
തെണ്ടിത്തരത്തിന്
മാപ്പ് കൊടുക്കാന്‍
ദൈവത്തിനു പോലും ആവുമോ?
ഖേദിക്കുന്നൂ..മനസ്സില്‍ ആഴമുള്ളോരു
മുറിവുമായ്‌.. ഖേദിക്കുന്നൂ..
ഞാന്‍ ഖേദിക്കുന്നൂ..

കടൽ തീരം

കള്ളനാണയങ്ങള്‍

വാഗ്ദാനങ്ങളുടെ പൊതി പൊട്ടി
ആത്മാര്‍ഥത ചോര്‍ന്നു പോകുന്നു..

പ്രശസ്തിയും പണവും തേടി
കണ്ണടച്ചിരുട്ടാക്കി അരങ്ങു തകര്‍ക്കുന്നു
കള്ളനാണയങ്ങള്‍.. 

മദാലസകളുടെ പുഞ്ചിരിയില്‍
ഭ്രമിച്ച് ഇടറി തല കുത്തുന്ന
പ്രത്യയ ശാസ്ത്രങ്ങളും..

പാവപ്പെട്ടവന്റെ ചങ്കിലെ
ചോരയില്‍ മുക്കിച്ചുപ്പിച്ച
വസ്ത്രവും ധരിച്ചു,
അവനെ കുനിച്ചു നിര്‍ത്തി
മുതുകില്‍ ചവിട്ടിക്കയറി
കുതിര കയറലും..

കാറ്റില്‍ പറത്തി വിടും  
തത്വങ്ങളും പ്രത്യയശാസ്ത്രങ്ങ
ളിന്നു
പല്ലിളിച്ചു മണ്ഡപത്തിലിരിക്കും
വീര രക്തസാക്ഷികളുടെ
ചരമക്കുറിപ്പുകള്‍ മാത്രമോ?

കപടം വികടം ഇന്നത്തെയീ ലോകം
നീതിയും ന്യായവും  ശ്വാസം കിട്ടാതെ
വിലപിക്കുന്നു കല്‍ത്തുറുങ്കില്‍..
മുഖം മുഴുവന്‍ കരിവാരിത്തേച്ചു
ആടിത്തിമിര്‍ക്കുന്നു കോമരങ്ങളെങ്ങും

ഒരു ക്രിസ്തുവോ കൃഷ്ണനോ
മുഹമ്മദ്‌ നബിയോ
അവതരിക്കുമോ ഇനിയും
ഈ നാശത്തില്‍ നിന്നും
സമൂഹത്തെ കര കയറ്റാന്‍...?

2013 ഡിസംബർ 27, വെള്ളിയാഴ്‌ച

ദുബൈ(ഗൾഫ്‌ കാഴ്ച )



സുര്യ കിരണങ്ങൾ
ഏറ്റു ബര്ജ് കലീഫതൻ
ഗോപുരം തിളങ്ങി

മെട്രോ ട്രെയിനുകൾ
അരഞ്ഞാണം കണക്കെ
പായുന്നു .

ജുമൈര ബീച്ചിൽ
കടൽ കാക്കകൾ
വട്ടമിട്ടു പറക്കുന്നു


പാം ജുമൈരയിലെ
അത് ലാന്റീസ്
തല ഉയർത്തി നിൽക്കുന്നു

ക്രീക്കിൽ അബ്രയിൽ (ബോട്ടുകൾ)
അക്കരക്കും ഇക്കരക്കും
യാത്ര തുടരുന്നു

നയിഫും ബൂര് ദുബായും
ഗോൾഡ്‌ സൂക്കും
ദുബായിതന് ഹൃദയ താളങ്ങൾ




2013 ഡിസംബർ 24, ചൊവ്വാഴ്ച

തപാൽ


ഗൾഫ്‌ കാഴ്ച ( ഷാര്ജ )

ഷാര്ജ  മാസാ
സിഗ്നലിൽ പച്ച വെളിച്ചം
കാത്തു,ചെറുതും വലുതുമായ
ട്രക്കുകളും   കാറുകളും
 
റോഡരുകിലെ മരച്ചുവട്ടിൽ കൂട്ടം കൂടി   നില്കുന്ന പട്ടാണികൾ  പഷ്തുവിൽ (അവരുടെ ഭാഷ ) കുശു കുശുകുന്നു
പടിഞ്ഞാറെ ചക്രവാളത്തിൽ ചുവന്ന സുര്യൻ കടലില് ചെഞ്ചായം കലര്താനോരുങ്ങുന്നു
ആകാശത്തിലുടെ ദേശാടനപ്പറവകൾ  കൂട്ടം കൂട്ടമായി പറക്കുന്നു
ജോലിയുടെ ഉത്തരവാദിത്വങ്ങള്‍ ഇറക്കി വച്ച് ചേക്കാറാനായി ഞാന്‍ അബുഷാഗരയിലേക്കും
 യാത്രയാവുന്നു ..

2013 ഡിസംബർ 23, തിങ്കളാഴ്‌ച

എന്റെ മനസ്സ്

എഴുതനമെന്നാ
ഗ്രഹം
തോന്നി തുടങി
യാല്‍ മനസ്സാ
കുന്ന വെള്ള
പേപ്പറില്‍
ഭാവനയാകുന്ന
പേനകൊണ്ട്
എഴുതാം
എന്റെ അനുഭവങ്ങള്‍
അക്ഷരങ്ങള്‍
കോര്‍ത്ത്‌ ഞാന്‍ എഴുതാം
അതില്‍
എന്റെ മനസ്സ്
ഉണ്ടാവും
എന്റെ സങ്കട
മുണ്ടാവും
എന്റെ സന്തോഷമുണ്ടാവും
കൂടെ എന്റെ കണ്ണിരും