2014 ജനുവരി 3, വെള്ളിയാഴ്‌ച

തെണ്ടിത്തരം

ഹൈദ്രാബാദ്...
നിസ്സാമിന്‍ വീരഗാഥകള്‍
അലയടിക്കുമിടം.
ജീവിതം കരുപ്പിടിപ്പിക്കാന്‍
തിരക്കിട്ട് ഓടുന്ന ആളുകള്‍........
ഒരു നിമിഷം..
എല്ലാം നിശ്ചലം..
പിന്നെ.. ആളുകള്‍ ഓടുന്നു
അങ്ങോട്ടും ഇങ്ങോട്ടും
കുട്ടികള്‍ ഉണ്ട് ,സ്ത്രികള്‍ ഉണ്ട്
ആകെ പുക മറ മാത്രം
ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല
കരച്ചില്‍.. മരണ വെപ്രാളം..
ഫയര്‍ എഞ്ചിന്റെ ശബ്ദങ്ങള്‍..
പ്രകൃതി അന്തിച്ചു നിന്നു.
ഭീകര തന്‍ താണ്ഡവം..
പടച്ചോനെ...ആരീ പാതകം ചെയ്തു?
നിനക്കില്ല മാപ്പൊരിക്കലും
ആര് തന്നാലും..
ഞാന്‍ തരില്ല.
തെണ്ടിത്തരത്തിന്
മാപ്പ് കൊടുക്കാന്‍
ദൈവത്തിനു പോലും ആവുമോ?
ഖേദിക്കുന്നൂ..മനസ്സില്‍ ആഴമുള്ളോരു
മുറിവുമായ്‌.. ഖേദിക്കുന്നൂ..
ഞാന്‍ ഖേദിക്കുന്നൂ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ